
കിളിമാനൂർ:പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിലെ കുട്ടികൾ ഒരുക്കിയ പഠനോത്സവം ശ്രദ്ധേയമായി.പുസ്‌തകങ്ങളിലും ക്ലാസ് മുറികളിലും നിന്നാർജിച്ച അറിവുകൾ വ്യത്യസ്‌തമായ രീതിയിൽ വേദിയിൽ അരങ്ങേറി.സ്‌കൂൾതല അവതരണത്തിന് ശേഷം പ്രാദേശികതലത്തിലെ ആദ്യ അരങ്ങിനു കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് വേദിയായി.മൂന്നാം ക്ലാസിലെ പരിസരപഠന പാഠപുസ്‌തകത്തിലെ സുരക്ഷിതയാത്ര എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി കുട്ടികൾ ട്രാഫിക് ബോധവത്കരണ നാടകം സംഘടിപ്പിച്ചു.കുട്ടികൾ തന്നെ അദ്ധ്യക്ഷനും സ്വാഗത പ്രസംഗകനുമായ ചടങ്ങിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്‌മി അമ്മാൾ,വാർഡ് മെമ്പർ ബി.എസ്.റെജി,പഴയകുന്നുമ്മേൽ വാർഡ് മെമ്പർ ജി.എൽ.അജീഷ്,കിളിമാനൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.എസ്.സുരേഷ് ബാബു,ആനന്ദ് കുമാർ, സുകുമാരപിള്ള,രതീഷ് പോങ്ങനാട്,ചേക്കു രാജീവ്,കെ.ജി തകിലൻ,പ്രധാനാദ്ധ്യാപിക ടി.വി.ശാന്തകുമാരിയമ്മ തുടങ്ങിവർ സംസാരിച്ചു.