praveen

കുഴിത്തുറ:കൊല്ലങ്കോട് നിദ്രവിളയിൽ ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന മോഷ്ടാവിനെ തമിഴ്നാട് സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് പിടികൂടി.പ്രതിയുടെ കൈയിൽ നിന്ന് 50പവനും രണ്ട് മോഷണ ബൈക്കുകളും പിടിച്ചെടുത്തു.ബാലരാമപുരം കാമുകിൻകോട് സ്വദേശി പ്രവീൺ (23)ആണ് പിടിയിലായത്.കഴിഞ്ഞ മാസം 29ന് നിദ്രവിള സ്വദേശി വിജില നടന്നുപോകവെ ബൈക്കിലെത്തിയ മോഷ്ടാവ് ,വിജിലയുടെ 9പവന്റെ മാല പൊട്ടിച്ചുകടന്നുകളയുകയായിരുന്നു. .പ്രതിയുടെ പേരിൽ കന്യാകുമാരി ജില്ലയിലെ സ്റ്റേഷനുകളിൽ 7കേസുകളും തിരുവനന്തപുരം ജില്ലയിലെ സ്റ്റേഷനുകളിൽ മൂന്ന് കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.പ്രതിയെ കോടതി റിമാൻഡുചെയ്തു.