നെയ്യാറ്റിൻതര:കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് സമ്മേളവും കുടുംബസംഗമവും കെ.സി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളിയും യാത്രയയപ്പ് സമ്മേളനം അഡ്വ എം.വിൻസെൻറ് എം.എൽ.എയും ഉദ്ഘാടനം ചെയതു.താലൂക്ക് പ്രസിഡൻറ് കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.കെ.സി.ഇ.എഫ്. സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ് ആനാട് പി.ഗോപകുമാർ,സംസ്ഥാന ചെയർപേഴ്സൺ സി.ശ്രീകല,ജില്ലാ പഞ്ചായത്ത് അംഗം ജി.ജോസ് ലാൽ,മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.എ.മോഹൻദാസ്,കോൺഗ്രസ് ചെങ്കൽബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായ‌ർ,സഹകരണബാങ്ക് പ്രസിഡന്റുമാരായ അഡ്വ. എം.മണ്കണ്ഠൻ,ജെ.ജോസ് ഫ്രാങ്കിളിൻ,പള്ളിച്ചൽ സതീഷ്, കെ.എം.അനിൽകുമാർ,ജില്ലാ സെക്രട്ടറി എസ്.സുരേഷ് ബാബു,സംസ്ഥാന ഭാരവാഹികളായ ഡി.മണിയൻ.കെ.അജിത്കുമാർ, ആ‌ർ.സുരേഷ് ബാബു,എസ്.ഷൈലാമിനി,താലൂക്ക് ഭാരവാഹികളായ എ.നൗഷാദ്ഖാൻ, ജി.ജയശങ്കർ,വൈശാഖ് തുടങ്ങിയവ‌ർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി എം.സതീഷ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് കുമാർ നന്ദിയും പറഞ്ഞു.