നാഗർകോവിൽ:രാമൻപുത്തൂർ ജംഗ്ഷനിലെ ഓടയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി .നാഗർകോവിൽ വാട്ടർ ടാങ്ക് റോഡ് പൈപ്പ്വിള സ്വദേശി സതീഷ് (35)ആണ് കൊല്ലപ്പെട്ടത്.സതീഷ് കൂലിപ്പണിക്കാരനാണ്. ഇന്നലെ രാവിലെ വഴിപോക്കരാണ് തലയിലും ശരീരത്തിലും പരിക്കേറ്റ് ഓടയിൽ മരിച്ച നിലയിൽ സതീഷിനെ കണ്ടത്. നാഗർകോവിൽ എ.എസ്.പി ജവഹർ, നേശമണിനഗർ ഇൻസ്‌പെക്ടർ സായി ലക്ഷ്മി,ഫോറൻസിക് വിദഗദ്ധർ,ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തി. ഇൻസ്‌പെക്ടർ സായി ലക്ഷ്മിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ഛ് അന്വേഷണം നടത്തി വരുന്നതായി.പൊലീസ് അറിയിച്ചു.