ranga

വെഞ്ഞാറമൂട്: ലോക വനിതാദിനത്തിൽ കുട്ടികളുടെ നാടകക്കളരിയായ ആലുന്തറ രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കവയിത്രി സുഗതകുമാരിയെ ആദരിച്ചു. രംഗപ്രഭാത്

പ്രസിഡന്റ് കെ.എസ്. ഗീത,​ കേരള നടനം അദ്ധ്യാപകരായ ചിത്രമോഹൻ, എസ്. ഹരീഷ് തുടങ്ങിയവർ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ആദരിച്ചത്. രംഗപ്രഭാതിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി മെമ്പറും അദ്ധ്യാപികയുമായ ബിന്ദു. വി.എസ് നിർവഹിച്ചു. ഡോ. ആശാ നജീബ് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്. ഗീത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലുബൈദ ടീച്ചർ സംസാരിച്ചു. തുടർന്ന് ചിത്രാ മോഹനും ശിഷ്യരും ചേർന്ന് അവതരിപ്പിച്ച കേരള നടനവും നന്ദനാ ശ്രീകുമാറിന്റെ മോണോ ആക്ടും രംഗപ്രഭാതിലെ പെൺകുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.