വെഞ്ഞാറമൂട്: അദ്ധ്യാപന രംഗത്തെ സമഗ്രസംഭാവനക്ക് സംസ്ഥാന മദ്യവർജന സമിതി നൽകുന്ന ദ്രോണചാര്യ ,'ഗുരുശ്രേഷ്ഠ' പുരസ്കാരം വെഞ്ഞാറമൂട് എം.എ.എം സ്കൂളിന് .പ്രഥാനഅദ്ധ്യാപിക ആനി ജോണിന് ദ്രോണചാര്യ യും നെസിയ ടീച്ചർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരവും അർഹയായി.തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഉബൈദിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.തുടർന്ന് ജസ്റ്റിസ് ഡി.ശ്രീദേവി അനുസ്മരണയോഗവും, മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതിയും പ്രസിഡന്റ് എം.റസീഫും നേതൃത്വം നൽകി.ഉമ്മൻ ചാണ്ടി, പന്ന്യൻ രവീന്ദ്രൻ,സിനിമാതാരം പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.