വെഞ്ഞാറമൂട്:കേന്ദ്ര സ്ഥിതി വിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയം നടത്തുന്ന ഏഴാമത് സാമ്പത്തിക സർവേയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവിയുടെ വീട്ടിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടാണ് സർവേ ആരംഭിച്ചത്.സാമ്പത്തിക സർവേ സൂപ്പർവൈസർ നൂർജഹാൻ,ഇനൂമറേറ്റർ രാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്.