photo

കരുനാഗപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊടിയൂർ നോർത്ത് മന്ദിരം ജംഗ്ഷനിൽ കാരയ്ക്കൽ മേക്ക് കലേശൻ (67) മരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പാല് വാങ്ങാൻ സൈക്കിളിൽ പോകുമ്പോൾ മന്ദിരം ജംഗ്ഷന് സമീപം ബുള്ളറ്റ് ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. ഭാര്യ: തങ്കമണി. മക്കൾ: കവിത, കല്പന. മരുമക്കൾ: മനോജ്, സിനേഷ്. സഞ്ചയനം 16ന് രാവിലെ 8മണിക്ക്.