വെഞ്ഞാറമൂട്: വാമനപുരം സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗങ്ങൾക്ക് സർചാർജ് ചുമത്തി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. യു.ഡി.എഫ് പാനലിൽ വിജയിച്ച പ്രസിഡന്റ് വി. രവീന്ദ്രൻ നായർ, അംഗങ്ങളായ രാജീവ്. പി. നായർ, ജെ. ഗോപാലകൃഷ്‌ണൻ നായർ, ഷേർലി. എസ്,​ മോഹൻ. ഡി,​ ശ്രീകുമാർ. എൻ, ഈട്ടിമൂട് മോഹനൻ, എസ്. പുഷ്‌കരൻ, ആർ. ദാസൻ, ഗിരിജാകുമാരി, എം. ശ്രീദേവി, വിനിത കുമാരി എന്നിവർക്കാണ് സഹകരണ ചട്ടം 68(2) പ്രകാരം 22 ലക്ഷത്തോളം സർചാർജ് ചുമത്തിയത്. ഞായറാഴ്ച സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ രജിസ്ട്രാറുടെ നടപടി. യു.ഡി.എഫ് പാനലിൽ മത്സരിക്കുന്ന അഞ്ച് മുൻ ഭരണസമിതി അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ യു.ഡി.എഫ് പാനലിനെ ഒഴിവാക്കാൻ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളെന്ന് മുൻ പ്രസിഡന്റ് വി. രവീന്ദ്രൻ ആരോപിച്ചു.