ചേരപ്പള്ളി :ഇറവൂർ വാർഡ് എ.ഡി.എസ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിച്ചു.ഇറവൂർ വലിയകളം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ഏറപ്പുളിമൂട്, ഇറവൂർവഴി താന്നിമൂട്ടിൽ സമാപിച്ചു.എ.ഡി.എസ്. ചെയർപേഴ്സൺ ജഗദമ്മ ഫ്ളാഗ് ഒഫ് ചെയ്തു.സമാപന സമ്മേളനം ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ.സവിത ഉദ്ഘാടനം ചെയ്തു.എ.എ.എസ് അംഗങ്ങളായ മോളി, പ്രഭാകുമാരി,രമ്യ,തുളസി,ഷീല,ഗിരിജ എന്നിവർ പങ്കെടുത്തു.പൊട്ടൻചിറ ദയ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിച്ചു.