ponkala

കഴക്കൂട്ടം: ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി നിരവധി ഭക്തർ ഇക്കുറി പള്ളിപ്പുറത്തും പൊങ്കാലയിട്ടു. പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്ര കവാടം മുതൽ പള്ളിപ്പുറം നാഗരാജ ക്ഷേത്രംവരെ ദേശീയപാതയോരത്താണ് ഇവർ പൊങ്കാലയിട്ടത്. ക്ഷേത്രത്തിന് മുൻവശത്ത് തയ്യാറാക്കിയ പൂജാമണ്ഡപത്തിൽ മംഗലപുരം സി.ഐ വിനോദ്കുമാർ ഭദ്രദീപം തെളിച്ചതോടെയാണ് പൊങ്കാലയ്‌ക്ക് തുടക്കമായത്. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, ജില്ലാപഞ്ചായത്തംഗം എം. ജലീൽ, പള്ളിപ്പുറം വാർഡ് അംഗം വിജയകുമാർ, തോന്നൽ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ചന്ദ്രശേഖരൻനായർ തുടങ്ങിയവരും പങ്കെടുത്തു. ആരോഗ്യപ്രശ്‌നമുള്ളവർക്കും ആറ്റുകാലിൽ പോകാൻ കഴിയാത്തവർക്കും വേണ്ടിയാണ് പള്ളിപ്പുറം പൗരസമിതിയുടെ നേതൃത്വത്തിൽ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കിയത്. ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നുമെത്തിച്ച തീർത്ഥം തളിച്ചാണ് നിവേദ്യ സമർപ്പണം നടത്തിയത്.