ആറ്റിങ്ങൽ:വഞ്ചിയൂർ പുതിയതടം ആറ്റിത്തറക്കോണം ശ്രീ ഭൂതത്താൻ കാവ് ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം ഇന്ന് ആരംഭിക്കും.ഇന്ന് രാവിലെ 6ന് ഗണപതി ഹോമം,​തുടർന്ന് മൃത്യുഞ്ജയ ഹോമം,​വൈകിട്ട് 5.30ന് അപ്പുപ്പന് താംബൂല സമർപ്പണം,തുടർന്ന് ഭഗവതി സേവ,11ന് രാവിലെ 9ന് നാഗരൂട്ട്,​12ന് സമൂഹ സദ്യ,​വൈകിട്ട് 5.15ന് സമൂഹ പൊങ്കാല,​12ന് രാവിലെ 9ന് കളഭാഭിഷേകം,​12ന് പന്തിരുനാഴി,​വൈകിട്ട് 4.30ന് താലപ്പൊലിയും വിളക്കും,രാത്രി 7ന് ആകാശ ദീപക്കാഴ്ച.