വിതുര: പുളിച്ചാമല പരപ്പാറ കുളമാൻകോട് ശ്രീമഹാദേവദേവീ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്ന് മുതൽ 12 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജി. സതികുമാറും,സെക്രട്ടറി എസ്. സുരേന്ദ്രൻനായരും അറിയിച്ചു. ഇന്ന് രാവിലെ 10ന് അഷ്‌ടാഭിഷേകം,11ന് നാഗരൂട്ട്,12ന് ശ്രീഭൂതബലി,വൈകിട്ട് അഞ്ചിന് സർവ ഐശ്വര്യപൂജ,6ന് പുരാണപാരായണം, തുടർന്ന് വിശേഷാൽപൂജ, പുഷ്‌പാഭിഷേകം, 7ന് ആത്മീയപ്രഭാഷണം, ഭഗവതിസേവ,ഭദ്രകാളിപൂജ, 8.30ന് നൃത്തകലാവിരുന്ന്,10ന് കലാസന്ധ്യ. 11ന് രാവിലെ 11ന് നാഗരൂട്ട്, വൈകിട്ട് 5ന് ഉരുൾ,രാത്രി 7.30ന് താലപ്പാലി ,8ന് നൃത്തസംഗീതം,9.30ന് കേരളോത്സവം നാടൻപാട്ടും,ദൃശ്യാവിഷ്ക്കരണവും. 12ന് രാവിലെ 7ന് ദേവീ ഭാഗവത പാരായണം, 9.30ന് സമൂഹ പൊങ്കാല,11ന് നാഗരൂട്ട്,ഉച്ചക്ക് അന്നദാനം,വൈകിട്ട് 4ന് ഒാട്ടം, പൂമാല ചമയിക്കൽ, 6ന് പുരാണപാരായണം, 7ന് ഒാട്ടം പൂമാല ഘോഷയാത്ര,9.30ന് ഒാട്ടംപൂമാല വലംവയ്‌ക്കൽ, കുരുതിതർപ്പണം,10ന് വിതുര തങ്കച്ചൻ നയിക്കുന്ന കോമഡിഷോ ടമാർ പഠാർ.