വർക്കല: കൊറോണ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ പുത്തൻചന്ത വിശ്വാസ് ഗ്രൂപ്പ് ഓഫ് മെഡിക്കൽസ് വർക്കല റെയിൽവേ സ്റ്റേഷനിൽ ജീവനക്കാർക്കും യാത്രക്കാർക്കുമായി ആയിരം മാസ്ക് വിതരണം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാറാണ് വിശ്വാസ് മെഡിക്കൽസ് എം.ഡി സുനിൽകുമാറിൽ നിന്നും മാസ്കുകൾ ഏറ്റുവാങ്ങിയത്. സ്റ്റേഷൻ മാനേജർ ശിവാനന്ദൻ, സൂപ്രണ്ട് പ്രദീപ് കുമാർ, പോയിന്റ്മാൻ ഗോപിനാഥൻ, സന്നദ്ധ പ്രവർത്തകരായ സുകു എസ്.ധരൻ, പ്രദീപ് സുകേശിനി, ദിലീപ്, ബാബുരാജ്, അരുൺരാജ് എന്നിവരും പങ്കെടുത്തു.