ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് വാളക്കാട് ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഡി. കൃഷ്‌ണകുമാർ ആദ്യ നിക്ഷേപം സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി,​ അഡ്വ.എസ്. സുബോധൻ,​ അഡ്വ.വി. പ്രതാപ ചന്ദ്രൻ നായർ,​ എസ്. രാധാദേവി,​ അഡ്വ.എസ്. ലെനിൻ,​ എം.എ. ലത്തീഫ്,​ എൻ. വിശ്വനാധൻ നായർ,​ സജു,​ പ്രഭിത്ത്. എസ്,​ ജർണയിൽ സിംഗ്,​ സജീവ്,​ എസ്. വിമലകുമാരി,​ ഇളമ്പ ഉണ്ണിക്കൃഷ്ണൻ,​ പി.സി. ജയശ്രീ,​ വി. സിമി ജയകുമാർ,​ ഷീബ. ടി.എൽ,​ ലാൽ കോരാണി,​ എസ്. ശ്രീകണ്ഠൻ നായർ,​ എം.ബി. ദിനേശ്,​ ഗോപിനാഥൻപിള്ള,​ വാരിജാക്ഷൻ,​ അഡ്വ. അനിൽകുമാർ,​ ബിജു പൂവണത്തുംമൂട്,​ ബാദുഷ,​ ശശിധരൻ നായർ,​ തോന്നയ്ക്കൽ മുഹമ്മദ് മൗലവി,​ നൗഷാദ് മന്നാനിയ,​ പള്ളിയറ ശശി,​ ഫാ. ഫിലിപ്പോസ്,​ എൻ. സുകുമാരൻ,​ അൻസീർ സലിം,​ ജഗദീശൻ എന്നിവർ സംസാരിക്കും. സംഘം പ്രസിഡന്റ് മുദാക്കൽ ശ്രീധരൻ സ്വാഗതവും സെക്രട്ടറി നിജി. എൻ.ബി നന്ദിയും പറയും.