വർക്കല:അയിരൂർ കായൽപുറം മഹാഗണപതിക്ഷേത്രത്തിലെ തിരുനാൾ മഹോത്സവം ഇന്ന് തുടങ്ങും.രാവിലെ മുതൽ ക്ഷേത്രപൂജകൾ,വൈകിട്ട് പ്രസാദശുദ്ധി, 11ന് രാവിലെ 6ന് ഗണപതിഹോമം, 7ന് കലശാഭിഷേകം, 8ന് സമൂഹപൊങ്കാല, 8.45ന് ഭാഗവതപാരായണം, 9ന് മഹാഗണപതിക്ക് കളഭാഭിഷേകം, ഭദ്രാദേവിക്ക് കുങ്കുമാഭിഷേകം, 12.30ന് അന്നദാനം, വൈകുന്നേരം 3.30ന് ആറാട്ട് ഘോഷയാത്ര, രാത്രി 10ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം.