കല്ലമ്പലം:പള്ളിയ്ക്കൽ ചാഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവം തുടങ്ങി 11ന് സമാപിക്കും.ഇന്ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 7ന് പൂമൂടൽ, 8 ന് നാടകം.നാളെ രാവിലെ 7.30ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 2ന് ആന ചമയപ്രദർശനം, വൈകിട്ട് 4.30ന് എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 9ന് ശിങ്കാരിമേളം.