വർക്കല: ചെറുകുന്നം മാടൻകാവ് വനദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവം 11,12,13 തീയതികളിൽ നടക്കും. എല്ലാ ദിവസവും ഗണപതിഹോമം, പാരായണം,​ കലശം, അഭിഷേകം, കഞ്ഞിസദ്യ, അന്നദാനം എന്നിവയ്ക്കു പുറമെ 12ന് രാവിലെ 10.20ന് അഷ്ടനാഗപൂജയും നാഗരൂട്ടും, വൈകിട്ട് 5.30ന് സമൂഹ സർവ ഐശ്വര്യപൂജ, രാത്രി 7ന് മേജർസെറ്റ് കഥകളി. 13ന് രാവിലെ 8ന് സമൂഹപൊങ്കാല, 10ന് സമൂഹ മൃത്യുഞ്ജയഹോമം, വൈകിട്ട് 6.30ന് വിശേഷാൽ വിളക്ക്, എഴുന്നെള്ളിപ്പ്, ചമയവിളക്ക്, പുഷ്‌പാഭിഷേകം, രാത്രി 8.30ന് കലാപരിപാടി, 11ന് കൊടുതി.