ബാലരാമപുരം: പാലച്ചൽക്കോണം മൂർത്തിതറ ദേവീക്ഷേത്രത്തിലെ ഉത്സവവും ഘോഷയാത്രയും 11ന് തുടങ്ങി 13ന് സമാപിക്കും. 11ന് 6.30ന് അലങ്കാര ദീപാരാധന, വിശേഷാൽപൂജ, 8ന് അത്താഴപൂജ. 12ന് രാവിലെ 9ന് പത്മമിട്ട് പൂജ, 10ന് കലശാഭിഷേകം, വൈകിട്ട് 5.30ന് നാഗരൂട്ട്. 13ന് രാവിലെ 8.30ന് പ്രഭാത ഭക്ഷണം, 9ന് കലശപൂജ,​ ഉച്ചയ്ക്ക് 12ന് പൊങ്കാല നിവേദ്യം,12.30ന് സമൂഹസദ്യ, വൈകിട്ട് 4ന് ദേവിയെ പുറത്തെഴുന്നള്ളിക്കുന്നു. 9.30ന് ഗുരുസി.