ആറ്റിങ്ങൽ: മാമം ജംഗ്ഷനിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും നവീകരിച്ച മാമം ചിറ്റാറ്റിൻകര റോഡിന്റെയും വാർഡുകളിൽ സ്ഥാപിച്ച പുതിയ തെരുവ് വിളക്കുകളുടെ ഒന്നാംഘട്ട ഉദ്ഘാടനവും 11ന് വൈകിട്ട് 5ന് മാമം ജംഗ്ഷനിൽ ബി. സത്യൻ എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.