1

തിരുവനന്തപുരം : ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് വകവയ്ക്കാതെ പൊങ്കാല ഇടാനെത്തിയ വിദേശികളെ പൊലീസ് തിരിച്ചയച്ചു. ഇന്നലെ രാവിലെ കമലേശ്വരത്താണ് സംഭവം.ഗൈഡിനൊപ്പം സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവർ വന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശികൾ അവർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പൊങ്കാല ഇടണമെന്നായിരുന്നു ജില്ലാ കളക്ടറുടെ നിർദ്ദേശം. റിസോർട്ടിന്റെ വാഹനത്തിൽ കൊണ്ടുവന്ന അഞ്ചംഗ സംഘത്തെ കമലേശ്വരത്ത് വാഹനം തടഞ്ഞാണ് പൊലീസ് തിരിച്ചയച്ചത്. ഇവർ റിസോർട്ടിൽ നിരീക്ഷണത്തിലാണ്. നിയമം ലംഘിച്ച റിസോർട്ടിനെതിരെ നടപടിയെടുക്കാൻ കളക്ടർ നിർദ്ദേശം നൽകി. സർക്കാർ നിർദ്ദേശത്തെ വെല്ലുവിളിക്കുന്ന രീതിയിൽ പെരുമാറുന്ന ഹോട്ടൽ ഉടമകളുടെ നടപടി അംഗീകരിക്കാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, പൊങ്കാല കാണാനെത്തിയവരാണ് വിദേശികളെന്നാണ് റിസോർട്ട് അധികൃതർ പറയുന്നത്.