തിരുവനന്തപുരം: ഗാന്ധിദർശൻ സമിതിയുടെ പുരസ്‌കാരം വി.എം. സുധീരന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. ഗാന്ധിപാർക്കിൽ നടന്ന പരിപാടി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്‌തു. വി.സി. കബീർമാസ്റ്റർ അദ്ധ്യക്ഷ്യത വഹിച്ചു. എം.എം. ഹസൻ, തമ്പാനൂർ രവി, പി.സി. വിഷ്ണുനാഥ്, നെയ്യാറ്റിൻകര സനൽ, കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, ഹരിഗോവിന്ദൻ മാഷ്, വസുമതി നായർ, സീന മാലിക് തുടങ്ങിയവർ സംസാരിച്ചു.