പൂവാർ: വർക്ക്ഷോപ്പ് ഉടമയെയും സഹായിയെയും ഗുണ്ടാസംഘം മർദ്ദിച്ചെന്ന് പരാതി. ഏയ്ഞ്ചൽ വർക് ഷോപ്പ് ഉടമ സജി, സഹായി ഗോകുൽ എന്നിവർക്കാണ് ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം. ബൈക്കിലെത്തായ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സജിക്കും രാഹുലിനും തലയ്‌ക്കും കാലിനും പരിക്കുണ്ട്. അക്രമികൾ മേശയിൽ നിന്നും 6000 രൂപ കവരുകയും ചെയ്‌തെന്ന് പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൂവാർ പൊലീസ് അറിയിച്ചു.