വെള്ളറട: കൂതാളി കരിപ്പുവാലി കണ്ടകത്തിൻപാറ വീട്ടിൽ ബിനു (34) നെ കുരിശുമല ബസ് സ്റ്റാൻഡിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂതാളി സി ഐ റ്റി യു ഹെഡ്ലോഡ് തൊഴിലാളി യൂണിയൻ അംഗമാണ്. ഫർണിച്ചർകടയും നടത്തിയിരുന്നു. ഭാര്യ ശ്രീജ.സ്നേഹ, സോന എന്നിവർ മക്കൾ. മൃതദേഹം പോസ്റ്റു മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.