തിരുവനന്തപുരം: തിരുമലയിൽ ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. അതിയന്നൂർ പുന്നക്കുളം മാങ്കൂട്ടത്തിൽ സനൽകുമാറിനെയാണ് (45) പൂജപ്പുര പൊലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ തിരുമല കുശക്കോട് ക്ഷേത്രത്തിലെത്തിയ പുന്നയ്‌ക്കാമുകൾ സ്വദേശി അശ്വതിയുടെ ബാഗിലിരുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്. വിവരമറിഞ്ഞെത്തിയ പൂജപ്പുര പൊലീസ് സനൽകുമാറിനെ ക്ഷേത്രത്തിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പൊലീസ് പിന്നാലെയെത്തിയപ്പോൾ ഇയാൾ തലയിടിച്ച് പൊട്ടിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. പൂജപ്പുര, മ്യൂസിയം, വട്ടിയൂർക്കാവ് തുടങ്ങിയ സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പൂജപ്പുര സി.ഐ വിൻസെന്റ് എം. ദാസ്, എസ്.ഐമാരായ അൻസാരി, ജിജിൻ ചാക്കോ, എ.എസ്.ഐ രാജ്കിഷോർ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.