പാലോട്: നന്ദിയോട് പഞ്ചായത്തും പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രവും ചേർന്ന് കിടപ്പുരോഗികൾക്കും കുടുംബങ്ങൾക്കുമായി സ്‌നേഹസംഗമം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപാസരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി.ആർ. പ്രസാദ്, എം. ഉദയകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. ശ്രീജിത്ത്, ഡോ. ജോർജ്മാത്യു, കോമഡി ഉത്സവം ഫെയിം അഖില തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുത്ത രോഗികൾക്ക് ഭക്ഷണക്കിറ്റ്, ഫാൻ, മെത്ത, ബെഡ്ഷീറ്റ് എന്നിവ വിതരണം ചെയ്‌തു. സ്‌കൂളുകൾ, അങ്കണവാടികൾ, ആശാപ്രവർത്തകർ എന്നിവർക്കുള്ള പ്രഥമശുശ്രൂഷാ കിറ്റുകളും വിതരണം ചെയ്‌തു.