ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീ ധർമ്മശാസ്‌താ ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിലെ കുംഭ ഉത്രം മഹോത്സവം ഇന്ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ ഗണപതിഹോമം, കലശപൂജ, ഭഗവതി സേവ, അന്നദാനം വൈകിട്ട് 5.30ന് സമൂഹ പൊങ്കാല എന്നിവ നടക്കും.