നെടുമങ്ങാട്: റവന്യു ടവർ മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് അമ്മൻകൊട - കുത്തിയോട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ഗാനമേളയും ദീപാലങ്കാരവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സി. സജി അറിയിച്ചു. പഴകുറ്റി ഡ്രൈവേഴ്സ് യൂണിയൻ, കല്ലമ്പാറ ബ്രദേഴ്‌സ്, സത്രംമുക്ക് ബ്രദേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലും ദീപാലങ്കാരവും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.