നെയ്യാറ്റിൻകര:വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേരളാ ലാറ്റിൻകാത്തലിക് വിമൻ അസോസിയേഷൻ പ്രസിഡന്റ് സുനിത അദ്ധ്യക്ഷത വഹിച്ചു.ഇടവക വികാരി മോൺ.വി.പി.ജോസ്,സഹവികാരി ഫാ.ടോണി മാത്യു,പഞ്ചായത്ത് അംഗങ്ങളായ പുഷ്പറാണി,ടി.മിനി ,കെ.എൽ.സി.എ സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി,ത്രേസ്യ രാജൻ,ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു.വനിതാ ദിനത്തിനോടനുബന്ധിച്ച് നടന്ന സമൂഹ ദിവ്യബലിക്ക് മോൺ.വി.പി.ജോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.