തിരുവനന്തപുരം: അറ്റുകാൽ പൊങ്കാലയ്ക്കിടയിൽ ഫോർട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് സ്ഥലങ്ങളിൽ ഭക്തർക്ക് മാല നഷ്ടപ്പെട്ടു. ശ്രീമതി എന്ന സ്ത്രീയുടെ ഒന്നരപ്പവന്റെയും സരസ്വതി എന്ന സ്ത്രീയുടെ ഒരു പവന്റെ മാലയുമാണ് തിരിക്കിനിടിയിൽ നഷ്ടമായത്. ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ തിരക്കിനിടയിലാണ് മാല മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.


 രണ്ടുപേർക്ക് പൊള്ളലേറ്റു

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ രണ്ടു സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റുകാലിന് സമീപത്തു വച്ച് പൊള്ളലേറ്റ ബേബി സരോജത്തെ(61)മെഡിക്കൽ കോളേജിലും കലയെ (50) ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊങ്കാലയടുപ്പിൽ നിന്ന് നിസാര പൊള്ളലേറ്റ പത്തോളം പേരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കനത്ത ചൂടിലും പുകയിലും ദേഹാസ്വാസ്ഥ്യമുണ്ടായ നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം മൂലം 260 പേർ പ്രാഥമിക ചികിത്സ തേടിയതായാണ് കണക്ക്. പത്തനംതിട്ടയിൽ നിന്നെത്തിയ ഒരു പൊലീസുകാരനെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി ഫോർട്ട് സി.എെ ഷെറി അറിയിച്ചു.