തിരുവനന്തപുരം: തിരുമലയിൽ നിന്ന് വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പെപ്പ് ലൈനിലെ പ്രധാന വാൽവ് മാറ്റി സ്ഥാപിക്കാനായി ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണി സാങ്കേതിക കാരണങ്ങളാൽ നാളത്തേക്ക് മാറ്റി. അതിനാൽ അരുവിക്കരയിലെ 74 എം.എൽ.ഡി ജല ശുദ്ധീകരണശാല നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വരെ താത്കാലികമായി നിറുത്തിവയ്ക്കുന്നതിനാൽ തിരുമല, പി.ടി.പി നഗർ, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, മണ്ണാമൂല കുലശേഖരം, വലിയവിള, കൊടുങ്ങാനൂർ, കുണ്ടമൻകടവ്, കല്ലുമല, മണ്ണറക്കോണം, പുന്നയ്ക്കാമുകള്, മുടവൻമുഗൾ, പൂജപ്പുര, കരമന, നേമം, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, അമ്പലത്തറ ബീമാപള്ളി പൂന്തുറ, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും. രാത്രിയോടു കൂടി ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.