ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം കീഴാറ്റിങ്ങൽ ശാഖയുടെ 13-ാമത് ഗുരുമന്ദിര പ്രതിഷ്ഠാ വാർഷികോത്സവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻരാജ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പുരസ്കാരവും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ശാഖ പ്രസിഡന്റ് കീഴാറ്റിങ്ങൽ ഗവ. ആശുപത്രിക്കും ബി.വി. യു.പി സ്‌കൂളിനും വാങ്ങി നൽകിയ വാട്ടർ ഹീറ്റർ - പ്യൂരിഫയറുകൾ ചടങ്ങിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി കൈമാറി. കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ സെക്രട്ടറി ആർ.എസ്. ജോഷിനെ സമ്മേളനത്തിൽ യൂണിയൻ ഭാരവാഹികൾ അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, അജി കീഴാറ്റിങ്ങൽ, ഡി. ചിത്രാംഗദൻ,വനിതാ സംഘം യൂണിയൻ ചെയർപഴ്സൺ ജലജ തിനവിള, സെക്രട്ടറി സലിത, ശാഖ വൈസ് പ്രസിഡന്റ് എസ്. മുരളി, പോളിഗൺ ഷാജി, ദേശപാലൻ സജീവ്, സുനിൽ എന്നിവർ പ്രസംഗിച്ചു. ഗുരുസ്പർശം പദ്ധതിയിൽപ്പെയുത്തി നിർദ്ധന രോഗികൾക്കു തുടർ ചികിത്സാസഹായം വിതരണവും നടന്നു. ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഗ്യാസ് ക്രിമിറ്റോറിയം യൂണിറ്റ് ആരംഭിക്കാൻ വാർഷിക സമ്മേളനം തീരുമാനിച്ചു.