1. ബ്രിട്ടീഷുകാർക്ക് മലബാറിൽ അധികാരം ലഭിക്കാൻ കാരണമായ സന്ധി?
ശ്രീരംഗപട്ടണം ഉടമ്പടി
2. ഹൈദർ അലിയെ കേരളം ആക്രമിക്കാൻ ക്ഷണിച്ചത്?
പാലക്കാട് കോമി അച്ചൻ
3. യൂറോപ്യൻ രേഖകളിൽ റപ്പോളിൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം?
ഇടപ്പള്ളി
4. ഭരണസൗകര്യത്തിനായി തിരുവിതാംകൂറിൽ രൂപംകൊണ്ട താലൂക്കുകൾ?
മണ്ഡപത്തും വാതുക്കൽ
5. കുളച്ചൽ യുദ്ധം നടന്ന വർഷം?
1741
6. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്?
കൃഷ്ണപുരം കൊട്ടാരത്തിൽ
7. കിഴവൻ രാജാവ് എന്നറിയപ്പെട്ടത്?
ധർമരാജ
8. വലിയ ദിവാൻജി എന്നറിയപ്പെട്ടത്?
രാജാ കേശവദാസ്
9. വേമ്പനാട് കായൽ അതിരു പങ്കിടുന്ന ജില്ലകൾ?
ആലപ്പുഴ, കോട്ടയം, എറണാകുളം
10. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല?
ആലപ്പുഴ
11. 'കേരളം മലയാളികളുടെ മാതൃഭൂമി" ആരുടെ കൃതിയാണ്?
ഇ.എം.എസ് നമ്പൂതിരിപ്പാട്
12. കാസർകോട് ജില്ല രൂപംകൊണ്ട വർഷം?
1984
13. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള ജില്ല?
കണ്ണൂർ
14. തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ്?
വയനാട്
15. ഒരു പാശ്ചാത്യശക്തിയെ യുദ്ധത്തിൽ തോല്പിച്ച ആദ്യ ഇന്ത്യൻ രാജാവ്?
മാർത്താണ്ഡവർമ്മ
16. കേരളത്തിലെ ഏക പീഠഭൂമി?
വയനാട്
17. ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം?
നെല്ലിയാമ്പതി
18. തൃശൂർ സ്വരാജ് റൗണ്ട് നിർമ്മിച്ചതാര്?
ശക്തൻ തമ്പുരാൻ
19. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
തൃശൂർ
20. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
ചെറുതുരുത്തി.