ആരോഗ്യകാര്യത്തിൽ പ്രത്യേകിച്ച് ബോഡി ഷേപ്പിന്റെ കാര്യത്തിൽ ശ്രദ്ധാലുക്കളാണ് സെലിബ്രിറ്റികൾ. ബോഡി ഷേപ്പിന്റെ കാര്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ബോളിവുഡ് താരങ്ങൾ തന്നെയാണ്. ബോളിവുഡ് താരങ്ങളിൽ ആരോഗ്യ പരിപാലനത്തിൽ ജാഗ്രത പുലർത്തുന്ന കാര്യത്തിൽ സണ്ണിലിയോൺ മുന്നിൽ തന്നെയാണ്. നൃത്തം ചെയ്യുകയും മറ്റും ചെയ്യുന്നതുകൊണ്ട് സണ്ണി നയിക്കുന്നത് വ്യായാമമുറകളില്ലാത്ത ജീവിതചര്യയെന്നു വിളിക്കാനാവില്ല. എന്നാൽ ജിമ്മിൽ പരീക്ഷണം നടത്തുന്ന വ്യക്തി കൂടിയാണ് സണ്ണി.
അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ സണ്ണി തന്നെ പുറത്ത് വിട്ടിരിക്കുന്ന വർക്ക്ഔട്ട് വീഡിയോ. മലക്കം മറിഞ്ഞു ബോഡി ബാലൻസിംഗ് നടത്തുന്ന സണ്ണിയാണ് ഈ വീഡിയോയിൽ ഉള്ളത്. വർക്ക്ഔട്ട് എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് സണ്ണി പറയുന്നു. മലയാള സിനിമയിൽ സണ്ണി കഥാപാത്രമാവുന്ന ചിത്രം രംഗീലയുടെ വരവ് പ്രതീക്ഷിക്കുകയാണ് ആരാധകർ. ചിത്രം 2019ൽ തന്നെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. അടുത്തിടെ കൊറോണ ജാഗ്രതയുടെ ഭാഗമായി സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും കൂടിയുള്ള പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇരുവരും മുഖത്ത് മാസ്ക് ധരിച്ച് എയർപോർട്ടിൽ ഇരിക്കുന്ന ചിത്രമാണ് സണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.