കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സെന്റ് അലോഷ്യസ് എൽ.പി സ്കൂളിലെ പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോഷി ജോണി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജെസി പെരേര, വാർഡ് മെമ്പർ ഹെലൻ, ബി.ആർ.സി കോർഡിനേറ്റർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.