p

കടയ്ക്കാവൂർ: മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കടയ്ക്കാവൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റുമായിരുന്ന അബ്ദുൾ സലാമിന്റെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും മണനാക്ക് മാസ് ആഡിറ്റോറിയത്തിൽ നടന്നു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് അൻസാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കെ.പി.സി.സി മെമ്പർ എം.എ. ലത്തീഫ്, വക്കം സുകുമാരൻ, ജഫേഴ്സൺ, ഫിറോസ് ലാൽ, ജോഷ്, ആനന്ദ്, ഇളമ്പ ഉണ്ണികൃഷ്ണൻ, അനൂപ്, ജോസഫ് പെരേര, അജിത്ത്കുമാർ, സാലി, ഷിഹാബുദീൻ, നഹാസ് തുടങ്ങിയവർ സംസാരിച്ചു. നിർദ്ധനരായ രോഗികൾക്ക് ചികിത്സ സഹായവും നൽകി.