കാട്ടാക്കട: കാട്ടാക്കട ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന മൊളിയൂർ - കാന്തള -പങ്കജകസ്തൂരി റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള സാങ്കേതികാനുമതി ലഭ്യമായി. കാട്ടാക്കട ജംഗ്ഷനിലേയ്ക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. ആവശ്യം വേണ്ട സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചും മഴവെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ ഉയർത്തിയും ആധുനിക രീതിയിൽ ബി.എം.ബി.സി ചെയ്താണ് റോഡ് പുനരുദ്ധരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയായാലുടൻ വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. കാട്ടാക്കടയുടെ സമീപ പ്രദേശങ്ങളിൽ കൂടെയുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഇതുവഴി സാധിക്കുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.