കല്ലമ്പലം: മൊഴി കൂട്ടായ്‌മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക സദസും പുസ്തക ചർച്ചയും നടന്നു. സൈഫുദ്ദീൻ കല്ലമ്പലം അദ്ധ്യക്ഷനായി. വിജയൻ ചന്ദനമാല, കിളിമാനൂർ ആനന്ദൻ, മനോജ്‌ കപ്പാംവിള, എന്നിവർ കവിതകൾ അവതരിപ്പിച്ചു. മൊഴി പ്രസിദ്ധീകരിച്ച ഉദയകുമാറിന്റെ രചനകൾ എന്ന പുസ്‌തകം ചർച്ച ചെയ്‌തു. സുനിൽ വെട്ടിയറ പുസ്‌തകം അവതരിപ്പിച്ചു. മടവൂർ സലിം മോഡറേറ്ററായിരുന്നു. ഉബൈദ് കല്ലമ്പലം, എം.ടി. വിശ്വതിലകൻ, എ. ഷാജഹാൻ എന്നിവർ പങ്കെടുത്തു. ഉദയകുമാർ നന്ദി പറഞ്ഞു.