പാലോട്:വനം വകുപ്പിന്റെ അരിപ്പ വന പരിശീലന കേന്ദ്രത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡ് നടന്നു.മന്ത്രി കെ.രാജു സല്യൂട്ട് സ്വീകരിച്ചു.ഏഴാമത് ബാച്ച് റെയ്ഞ്ച് ഓഫീസർമാരും ,7475 ബാച്ച് ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരുമുൾപ്പെടെ 143 പേരുടെ പാസ്റ്റിംഗ് ഔട്ട് പരേഡാണ് നടന്നത്.വനം മേധാവി പി.കെ.കേശവൻ അദ്ധ്യക്ഷത വഹിച്ചു.ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാ നന്ദൻ,ഡയറക്ടർ ഡോണി ജി.വർഗീസ്, കൺസർവേറ്റർ ഖ്യാതി മാത്തൂർ,ജോജി ജയിംസ് എന്നിവർ സംസാരിച്ചു.