നെയ്യാറ്റിൻകര:പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ 12 കേന്ദ്രങ്ങളിൽ ധർണ നടന്നു.അതിയന്നൂർ, നെല്ലിമൂട്,ആറാലുമൂട്,ടൗൺ,അമരവിള,പെരുമ്പഴുതൂർ,തിരുപുറം,ചെങ്കൽ,കാരോട്,കുളത്തൂർ, മാരായമുട്ടം,പെരുങ്കടവിള എന്നീ കേന്ദ്രങ്ങളിലാണ് ധർണ നടന്നത്.അതിയന്നൂരിൽ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ സോമൻ,പി.കെ.ശശിധരൻ നായർ,വി.സുധാകരൻ എന്നിവർ സംസാരിച്ചു.നെയ്യാറ്റിൻകര ടൗണിൽ എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരുകേശനാശാരി, വിജയബോസ്, കെ.കെ.ഷിബു, സജികൃഷ്ണൻ, കെ.കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.ചെങ്കൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.