നെയ്യാറ്റിൻകര: നേത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികവും സാന്ത്വനസ്‌പ‌ർശവും കാരുണ്യ സ്‌പെഷ്യൽ സ്‌കൂൾ അങ്കണത്തിൽ നടന്നു. സമ്മേളനം സ്വാമി സാന്ദ്രാനന്ദ, മോൺ ജി. ക്രിസ്‌തുദാസ്, അബ്ദുൾ സലീം മൗലവി എന്നിവർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. സുനിൽ നേത്ര അദ്ധ്യക്ഷത വഹിച്ചു. കെ. സാബു, കെ.കെ. ഷിബു, പി.കെ. രാജ്മോഹൻ, ആർ. രാജേഷ് കുമാർ, അഡ്വ. വിനോദ് സെൻ, രാഭായ് ചന്ദ്രൻ, എൻ.ആർ.സി. നായർ, അഡ്വ. മഞ്ചവിളാകം ജയൻ, ജെ. ജോസ് ഫ്രാങ്ക്ളിൻ, അഡ്വ. മഞ്ചവിളാകം ജയകുമാർ, ഓലത്താന്നി അനിൽ, എൽ. അനിത, പാലക്കടവ് വേണു, തിരുമംഗലം സന്തോഷ് എന്നിവ‌ർ സംസാരിച്ചു.