
കല്ലമ്പലം: നാവായിക്കുളം കെ.സി.എം.എൽ.പി സ്‌കൂളിലെ 55-ാം വാർഷികാഘോഷവും സൂപ്പർ സ്‌മാർട്ട് സ്‌കൂൾ പ്രഖ്യാപനവും സിനിമാതാരം പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി. നികേഷ് അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ എ.ഇ.ഒ വി. രാജു സൂപ്പർസ്‌മാർട്ട് സ്‌കൂൾ പ്രഖ്യാപനം നടത്തി. ഗുരുവന്ദന ചടങ്ങിൽ ദേശീയ സംസ്ഥാന അവാർഡ് ജേതാവ് ലീലാമണി, ഞെക്കാട് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക മലീഹ ബീവി. എം, കെ.സി.എം.എൽ.പി.എസ് റിട്ട. അദ്ധ്യാപിക രാധ, ദഫ് മുട്ടിൽ ഹയർസെക്കൻഡറി തലത്തിൽ സംസ്ഥാന കലോത്സവ ജേതാവും പൂർവ വിദ്യാർത്ഥിയുമായ അജ്മൽ എന്നിവരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് എസ്. താഹിറാബീവി, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി, സ്‌കൂൾ മാനേജർ തോട്ടയ്ക്കാട് ശശി, സ്റ്റാഫ് സെക്രട്ടറി എസ്. ഫൈസൽഖാൻ തുടങ്ങിയവർ പങ്കെടുത്തു.