vanitha

വെഞ്ഞാറമൂട്:ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ശാഖ,വനിതാദിനം എസ്.എം.എസ്.എസ് മഹിള മന്ദിരത്തിൽ കുട്ടികളുടെയും സ്റ്റാഫുകളുടെയും ഒപ്പം ആചരിച്ചു.കുട്ടികൾക്കായി ഡോ. മഞ്ജുരഞ്ജിത് ദന്താരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു.കുട്ടികൾക്ക് സമ്മാന പൊതികളും ടൂത്ത് പേസ്റ്റും വിതരണം ചെയ്തു.സി.എച്ച്.സി കൺവീനർ ഡോ.മണികണ്ഠൻ ജി.ആർ,ഡബ്യൂ.ഒ.സി പ്രതിനിധികളായ ഡോ.ലാലി,ഡോ.സാറ,എസ്.എം.എസ്.എസ് മഹിളാ മന്ദിര പ്രതിനിധികളായ മീര രമേഷ്,പ്രേമ ജയചന്ദ്രൻ,ജയശ്രീ എന്നിവർ പങ്കെടുത്തു.