corona

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കേന്ദ്രത്തോട് കേരളം

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനാ ലാബുകളുടെ എണ്ണം കൂട്ടണം. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.

ഇന്റർനെറ്റ്

കൂടുതൽ പേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുന്നതടക്കമുള്ള സാഹചര്യത്തിൽ സ്വാഭാവികമായി ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും നടപടിയെടുക്കും.

ഒന്നിച്ച് മുന്നോട്ട്...

സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ രോഗ വ്യാപനം നിയന്ത്രിക്കാനും സ്ഥിതി നിയന്ത്രിക്കാനും സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹുജനസംഘടനകളും മുന്നിട്ടിറങ്ങണം.

സാമ്പത്തികനഷ്ടം കണക്കാക്കിയില്ല

രോഗബാധയെ തുടർന്ന് സമസ്ത മേഖലയിലും നേ

രിട്ട സാമ്പത്തികനഷ്ടം പൂർണ്ണമായി കണക്കാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കണക്കെടുപ്പ് നല്ല രീതിയിൽ നടത്താനാണ് തീരുമാനം.

നിയമസഭ തുടരും

നിയമസഭാ സമ്മേളനം തുടരാനാണ് ഇന്നലെ കക്ഷിനേതാക്കളുടെ യോഗത്തിലെടുത്ത തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള കാര്യങ്ങൾ സാഹചര്യം അനുസരിച്ചിരിക്കും.