massage-centre

നാഗർകോവിൽ:കോട്ടാറിൽ മസ്സാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ യുവതികളുൾപ്പെടെ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി സ്വദേശി അലക്സാണ്ടറും 20വയസ് തോന്നിക്കുന്ന പോണ്ടിച്ചേരി,തിരുപ്പൂർ സ്വദേശികളായ 3 വനിതകളുമാണ് അറസ്റ്റിലായത് .കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം.കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നാഗർകോവിൽ എ.എസ്.പി ജവഹറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.പിടിയിലായവരെ നാഗർകോവിൽ വനിതാ സ്റ്റേഷനിൽ കൊണ്ടു പോയി ചോദ്യം ചെയ്ത ശേഷം സ്ത്രീകളെ വിമൻസ് ഹെൽപ്പ് സെന്ററിയിലാക്കി.അലക്സാണ്ടറിനെ ജയിലിലേക്ക് മാറ്റി.