കുഴിത്തുറ:പക്ഷിപ്പനി തമിഴ്‌നാട്ടിലേക്ക് പടരാതിരിക്കാൻ അതിർത്തിയിൽ തമിഴ്നാട് മൃഗ സംരക്ഷണ വകുപ്പിന്റെ കർശന പരിശോധന.കേരളത്തിൽ നിന്നുള്ള എല്ലാ വാഹനങ്ങൾക്കും പടന്താലുംമൂട്,ചൂഴാൽ,കൊല്ലങ്കോട് ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി.പരിശോധനയിൽ കോഴി, മുട്ട , പക്ഷികളുമായി വരുന്ന മറ്റ് വാഹനങ്ങൾ എന്നിവ തിരിച്ചയയ്ക്കുന്നുണ്ട്.പക്ഷിപ്പനിയെക്കുറിച്ചുളള ബോധവത്കരവും നടത്തുന്നുണ്ട്.
|