കിളിമാനൂർ: കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ അടയമണിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. ചാവേറ്റിക്കാട്ടിലെ
ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് ലൈനാണ് ആഴ്ചകളായി പൊട്ടിയൊഴുകുന്നത്. അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ റോഡ് നിർമാണം നടന്നിട്ടും ഈ പൈപ്പ് ലൈനുകൾ നന്നാക്കി ആഴത്തിൽ കുഴിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്. പണി പൂർത്തിയായ ഉടൻ റോഡു കുത്തിപൊളിക്കുന്ന പതിവ് രീതി ആവർത്തിക്കാനാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു.