പൂവാർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ഹിയറിംഗ് തിരുപുറം ഗ്രാമ പഞ്ചായത്തിൽ പുന:രാരംഭിച്ചിട്ടുണ്ട്.അപേക്ഷകർക്ക് www.lsgelection.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തീയതി അനുസരിച്ച് നിയറിംഗിൽ ഹാജരാകേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടുക.ഫോൺ: 0471-2260738.