പാലോട്: കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോയിൽ നിന്നും 11.30നുള്ള പൗവ്വത്തുർ, കിടാരക്കുഴി, പച്ചമല, വെമ്പ്, കുറുപുഴ സർവീസ് നിറുത്തി. വൈകിട്ട് 5.15ന് നെടുമങ്ങാട് നിന്ന് വെമ്പ്, പച്ചമല, ആലുംകുഴി വഴിയുള്ള സർവീസ് 5.45 ആക്കി മാറ്റുകയും 8.30ന്റെ തെന്നൂർ സർവീസ് പാലോട് വരെയാക്കി കുറയ്ക്കുകയും ചെയ്തു. ഇതിനാൽ ഇക്ബാൽ കോളേജിലെ കുട്ടികൾ സമയത്ത് കോളേജിൽ എത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ആദിവാസി മേഖലയിൽ താമസിക്കുന്നവർക്ക് മറ്റ് സ്ഥലങ്ങളിൽ എത്തുന്നതിനും വിദ്യാർത്ഥികൾക്ക് ഉപകാരപ്രദവുമായിരുന്ന ഈ സർവീസുകൾ വെട്ടി കുറച്ചതിനാൽ ദുരിതത്തിലാണ്.