വർക്കല: അനാരോഗ്യകരമായ ജീവിതശൈലിക്കും ഭക്ഷണശീലങ്ങൾക്കുമെതിരെ പ്രചാരണ പ്രവർത്തനങ്ങളുമായി മന്നാനിയ്യ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ. ലെറ്റ് അസ് വീവ് ഔവർ ഡ്രീംസ് ടുഗതർ, ഹെൽത്ത്ലി, ആക്ടീവിലി എന്ന പ്രമേയത്തെ ആസ്‌പദമാക്കി സംഘടിപ്പിച്ചിട്ടുള്ള ആരോഗ്യ കാമ്പെയിൻ സ്‌കൂൾ കോ-ഓർഡിനേറ്റർ ഇലവുപാലം ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്‌തു. തെരുവ് നാടകം, ഹെൽത്ത് ടിപ്പ്സുകൾ അടങ്ങിയ ലഘുലേഖകൾ, പ്രഭാഷണം, കരാട്ടെ ഡെമോൺട്രേഷൻ തുടങ്ങിയവ ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പൊതുജനാരോഗ്യ പ്രവർത്തകൻ കെ.ആർ. ഗോപകുമാർ, അക്കാഡമിക് കോ - ഓർഡിനേറ്റർ യഹിയ, പ്രോഗ്രാം കൺവീനർ ഷംന, വൈസ് പ്രിൻസിപ്പൽ സന്ധ്യകുമാരി, അദ്ധ്യാപകരായ ഷൈലജ, അനുപമ, ശുഭ, സിന്ധു, നൂർജഹാൻ, ഷീബ, ജയശ്രീ എന്നിവർ സംസാരിച്ചു.